വിജ്ഞാന വിരുന്നൊരുക്കി വാഴക്കാട് ജി.എച്ച്.എസിൽ ശാസ്ത്രമേള
വാഴക്കാട് ജി.എച്ച്.എസിൽ സംഘടിപ്പിക്കപ്പെട്ട ക്ലാസ് തല ശാസ്ത്രമേള കുട്ടികൾക്ക് വേറിട്ട അനുഭവമായി മാറി.ശാസ്ത്ര കൗതുകങ്ങളുടെയും കണ്ടുപിടുത്തങ്ങളുടെയും കരകൗശലങ്ങളുടെയും സര്‍ഗാത്മക മത്സരങ്ങളുടെയും പ്രദര്‍ശനവേദിയായി മാറിയ സ്കൂൾ ശാസ്ത്രോൽവത്തിൽ കുട്ടികൾ ഏറെ ആവേശോജ്വലമായ രീതിയിലാണ് പങ്കെടുത്തത്. സ്കൂളിലെ എല്ലാ ക്ലാസുകളും ശാസ്ത്രമേളയിൽ പങ്കെടുക്കുകയും നൂതനവും അതോടൊപ്പം വൈവിധ്യമാർന്നതുമായ ആശയങ്ങൾ പങ്കുവെയ്ക്കുകയും ചെയ്തു.പ്രവൃത്തിപരിചയമേള, ഐടി മേള, ഗണിതമേള, ശാസ്ത്രമേള, സാമൂഹ്യശാസ്ത്രമേള തുടങ്ങിയ വിവിധ മേഖലകളിലായി നടന്ന ശാസ്ത്രമേള സ്കൂൾഹെഡ് മാസ്റ്റർ മുരളീധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ശാസ്ത്രമേള കൺവീനർ സിസി ജോസഫ്, സ്കൂൾ എസ്.ആർ.ജി മുനീർ മാസ്റ്റർ, സ്കൂൾ അധ്യാപകരായ സാജിദ് മാസ്റ്റർ, ദിവ്യശീ ടീച്ചർ, ജ്യോതി ശ്രീ ടീച്ചർ , അഖില ടീച്ചർ, വിജയൻ മാസ്റ്റർ തുടങ്ങിയവർ ശാസ്ത്രമേളക്ക് നേതൃത്വം നൽകി