മുക്കം നഗര സഭ മനുഷ്യച്ചങ്ങല തീർത്തു.
ഇന്ത്യൻ സ്വഛതാ ലീഗിന്റ ഭാഗമായി മുക്കം നഗരസഭ മുക്കത്ത് മനുഷ്യച്ചങ്ങല തീർത്തു. മുക്കം ബസ് സ്റ്റാന്റിൽ നിന്നാരംഭിച് ആലിൻചുവടിലൂടെ പീസി റോഡ് അരീക്കോട് റോഡ് വഴി ബൈപാസിലൂടെ ബസ്സ് സ്റ്റാൻഡ് വരെയായിരുന്നു ചങ്ങല തീർത്തത്. മാലിന്യ സംസ്ക്കരണത്തിൽ നഗരവാസികൾക്കു കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിന്റെ ഭാഗമായാണ് ചങ്ങല തീർത്തത്. വിദ്യാർഥികൾ, NSS വളണ്ടിയർമാർ ഹരിത കർമ്മ സേനാംഗങ്ങൾ തൊഴിലുറപ്പു തൊഴിലാളികൾ, കുടുംബശ്രീ അംഗങ്ങൾ. CDS, വ്യാപാരികൾ , യുവജന സംഘടനകൾ. കൗൺസിലർ
മാർ , ആശ മാർ , പൗര പ്രമുഖർ ,അംഗനവാടി ജീവനകാർ, സിവിൽ ഡിഫൻസ്,എൻ്റെ മുക്കം, ആശ്രയസന്ന ന്ധ സംഘടനകൾഎന്നിവർ ചങ്ങലയിൽ അണിചേർന്നു. രാഷ്ട്രപതിയുടെ വിശിഷ്ടസേവാ മെഡൽ നേടിയ എൻ വിജയൻ പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. നഗരസഭ ചെയർമാൻ പി.ടി.ബാബു , വൈസ് ചെയർമാൻ അഡ്വ. ചാന്ദ്‌നി,സ്ഥിരം സമിതി അധ്യക്ഷരായ വി.കുഞ്ഞൻ, ഇ. സത്യ നാരായണൻ , മദീദ് ബാബു പ്രജിത പ്രദീപ്, കെ.ടി. ശ്രീധരൻ ,ലച് വന്തി , രജിത , വേണുഗോപാലൻ, വിശ്വനാഥൻ, എ കെ.ഉണ്ണികൃഷ്ണൻ, ഗോൾഡൻ ബഷീർ,എന്നിവർ നേതൃത്വം നൽകി. ശേഷം നടന്ന പൊതുയോഗത്തിൽ ചെയർമാൻ അധ്യക്ഷനായി. നൗഫൽ മല്ലശ്ശേരി നന്ദി പറഞ്ഞു. ഹരിത കർമ്മസേനാംഗങ്ങൾ, ഡാൻസ് വേൾഡ അംഗങ്ങൾ എന്നിവർ കലാപരിപാടി അവതരിപ്പിച്ചു