സൗത്ത് അരയങ്കോടിൽ ലഹരിക്കെതിരെ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
മാവൂർ :സൗത്ത് അരയങ്കോട് ജാഗ്രത സമിതിയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
ഇർശാദുൽ ഔലാദ് മദ്രസ ഹാളിൽ നടന്ന പരിപാടി ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഒളിക്കൽ ഗഫൂർ ഉത്ഘാടനം ചെയ്തു. ജാഗ്രത സമിതി ചെയർമാൻ അഹ്‌മദ് കുട്ടി അരയങ്കോട് അദ്യക്ഷത വഹിച്ചു. മാവൂർ ജന മൈത്രി പോലീസ് ഓഫിസർ രാജേഷ്, സിവിൽ എക്സ്സൈസ് ഓഫീസർ ഷഫീഖ് അലി എന്നിവർ ക്ലാസ്യെടുത്തു. ജാഗ്രത സമിതി ജനറൽ കൺവീനർ ശശി പണ്ടാര പറമ്പിൽ സ്വാഗതവും ജാഗ്രത സമിതി വൈസ് ചെയർമാൻ ഒ പി ബഷീർ നന്ദിയും പറഞ്ഞു.