കിണറിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു
നായർകുഴി:
കിണറിൽ വീണ കാട്ടുപന്നിയെ വെടിവെച്ചുകൊന്നു. ചാത്തമംഗലം പഞ്ചായത്ത് എട്ടാം വാർഡിൽ നായർകുഴി തടത്തിൽ അബ്ദുൽ ഗഫൂറിന്റെ കിണറ്റിലാണ് 80 കിലോ തുക്കം വരുന്ന ആൺ കാട്ടുപന്നി വീണത്. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഓളിക്കൽ ഗഫൂറിന്റെ നിർദേശമനുസരിച്ച് വ്യാഴാഴ്ച വൈകുന്നേരം നാലിന് എം പാനൽ ഷൂട്ടർ സി.എം. ബാലനാണ് വെടിവെച്ചു കൊന്നത്. ജഡം സംഭവസ്ഥലത്തിനടുത്തുതന്നെ നിയമനുസരണം മറവു ചെയ്തു.