അധ്യാപകദിനത്തിൽ എ.പി ചന്ദ്രമതി ടീച്ചറെ ആദരിച്ചു
പന്നിക്കോട് എ യു.പി സ്കൂളിൽ 25 വർഷക്കാലം അധ്യാപികയായും 5 വർഷക്കാലം പ്രധാനധ്യാപികയായും സേവനം അനുഷ്ടിച്ച എ.പി ചന്ദ്രമതി ടീച്ചറെ സ്റ്റാഫും പി.ടി.എ യും ചേർന്ന് അധ്യാപക ദിനത്തിൽ ആദരിച്ചു,ഡോ. എസ് രാധാകൃഷ്ണൻറെ ജീവിതം അധ്യാപകർക്കെന്നും വഴികാട്ടിയാണ്. അധ്യാപനം കേവലം തൊഴിലല്ല. സമർപ്പണമാണ്. സമൂഹത്തിൻറെ നിലവാരം അധ്യാപകന്റെ നിലവാരത്തെക്കാൾ ഉയരില്ലെന്ന് പറയുന്നതും അതുകൊണ്ടു തന്നെയാണന്ന് ടീച്ചർ അഭിപ്രായപ്പെട്ടു.
ഹെഡ്മിസ്ട്രസ്സ് വി.പി ഗീത ടീച്ചർ പൊന്നാട അണിയിച്ചു.പി.ടി.എ പ്രസിഡണ്ട് സി.ഹരീഷ് ഉപഹാരം നൽകി.എം.പി.ടി.എ പ്രസിഡണ്ട് റസീന മജീദ് ,എസ്.എസ്.ജി ചെയർമാൻ ബഷീർ പാലാട്ട്, അധ്യാപകരായ ഗൗരി ടീച്ചർ, ശങ്കരനാരായണൻ മാസ്റ്റർ, പി.കെ ഹഖീം മാസ്റ്റർ കളൻ തോട്, റസ് ല ടീച്ചർ, രമ്യ ടീച്ചർ എം.പി.ടി എ ഭാരവാഹികളായ സലീന, ഹംനാസ്, സുനീറ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.