എസ്.ഐ.ഒ കുന്ദമംഗലം ഏരിയ സമ്മേളനം
കുന്ദമംഗലം : സ്റ്റുഡൻസ് ഇസ്ലാമിക് ഓർഗനൈസേഷൻ 40 വർഷങ്ങൾ പിന്നിട്ടതിന്റെ ഭാഗമായി 'ഇസ്ലാം വിമോചനത്തിന്റെ പുതുലോക ഭാവന' എന്ന തലക്കെട്ടിൽ എസ്.ഐ.ഒ കുന്ദമംഗലം ഏരിയ സമ്മേളനം ആരാമ്പ്രം അങ്ങാടിയിൽ വിദ്യാർത്ഥി റാലിയോട് കൂടി ആരംഭിച്ചു. ജമാഅത്തെ ഇസ്ലാമി കേരള സെക്രട്ടറി അബ്ദുൽ ഹക്കീം നദ്‌വി സമ്മേളനം ഉദ്ഘാടനം ചെയ്തു. എസ്.ഐ.ഒ കോഴിക്കോട് ജില്ലാ ജോ.സെക്രട്ടറി ശഫാക്ക് കക്കോടി അധ്യക്ഷത വഹിച്ചു. എസ്.ഐ.ഒ കേരള സെക്രട്ടറി അബ്ദുൽ ജബ്ബാർ മുഖ്യപ്രഭാഷണവും നടത്തി.
ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം ഏരിയ പ്രസിഡൻറ് ഇബ്രാഹിംകുട്ടി, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇൻസാഫ് പതിമംഗലം, ജമാഅത്തെ ഇസ്ലാമി വനിതാ വിഭാഗം ഏരിയ പ്രസിഡൻറ് സാറാ സുബൈർ, ജി ഐ ഒ ഏരിയ സെക്രട്ടറി ഫാത്തിമ ജിൽന എന്നിവർ സംസാരിച്ചു. എസ്.ഐ.ഒ ഏരിയ പ്രസിഡൻറ് പി പി മുനീബ് സ്വാഗതവും സമ്മേളന കൺവീനർ ബാസിത് നരിക്കുനി നന്ദിയും പറഞ്ഞു.