സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് നടത്തി
പെരുമണ്ണ : പെരുമണ്ണ കൊട്ടായിത്താഴം ട്വന്റി ത്രീ സ്വാശ്രയ സംഘവും എരിഞ്ഞിപ്പാലം മലബാർ ഹോസ്പിറ്റലും സംയുക്തമായി സംഘടിപ്പിച്ച മെഗാ മെഡിക്കൽ ക്യാമ്പ് ടീം ട്വന്റി ത്രീ യുടെ പ്രസിഡൻ്റ് മുസ്തഫ എം വിയുടെ അദ്ധ്യക്ഷതയിൽ പെരുമണ്ണ ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം എ പ്രതീഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് അംഗമായ കെ കെ ഷമീർ, മുസ്ലിം ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അസീസ്, മലബാർ ഹോസ്പിറ്റൽ മാനേജർ ഷഫീഖ്, ഡി സി സി സെക്രട്ടറി ദിനേഷ് പെരുമണ്ണ എന്നിവർ സംസാരിച്ചു.
ഡോ. അമലു (ജനറൽ മെഡിസിൻ ), ഡോ. ഫെബിൻ ഫിറോസ് (ഗൈനക്കോളജി ), ഡോ. നിഷാൽ എൻ (പൾമോണോളജി ) എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. രാവിലെ എട്ടുമണിക്ക് ആരംഭിച്ച ക്യാമ്പിൽ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.