സ്വതന്ത്ര കർഷക സംഘം ചാത്തമംഗലം പഞ്ചായത്ത് തല മെമ്പർഷിപ്പ് കാമ്പയിൻ എ.പി.അബൂബക്കർ കുട്ടി ഹാജിക്ക് നൽകി ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉൽഘാടനം ചെയ്തു. ചടങ്ങിൽ പ്രസിഡണ്ട് ഇ.എം.അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ.എം.ഹുസ്സയിൻ ,ജനറൽ സെക്രട്ടരി അഹമ്മദ് കുട്ടി അരയങ്കോട്, വർക്കിംഗ് സെക്രട്ടരി ടി.ടി. മൊയ്തീൻ കോയ , മണ്ഡലം സ്വതന്ത്ര കർഷക സംഘം ജനറൽ സെക്രട്ടരി മുനീർ കുതിരാടം, റിട്ടേണിംഗ് ഓഫീസർ മുളയത്ത് മുഹമ്മദ്, സി.കെ.മുഹമ്മദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടരി ജമാൽ പാലകുറ്റി സ്വാഗതവും ടി. കലന്തൻ മാസ്റ്റർ നന്ദിയും പറഞ്ഞു.