കാഞ്ഞിരത്തിങ്ങൽ: ജീവകാരുണ്യ പ്രവർത്തന മേഖലയിൽ സജീവമായ കാഞ്ഞിരത്തിങ്ങലിലെ
ശിഹാബ് തങ്ങൾ റിലീഫ് സെല്ലിൻ്റെ ഓണക്കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. നാലാം വാർഡ് മെമ്പർ മൊയ്തു പീടിക കണ്ടി, റിലീഫ് സെൽ ഭാരവാഹി അസീസ് കരിമ്പനങ്ങോട്ടിന് കൈമാറിയാണ് ഉദ്ഘാടനം നിർവഹിച്ചത്. ബാബു മിൽമ, രാജൻ എടക്കാട്ട്, ഷംസീർ, സലീം, ഷഫീഖ്, കരീം, ജദീർ, ഷിഹാബ് തുടങ്ങിയവർ സംബന്ധിച്ചു.