സിദ്ധമന:കളരിമർമ്മ അക്കാഡമിയുടെ ആ ഭി മുഖ്യത്തിൽ സൗജന്യ ഊര - മുട്ട് വേദന ചികിത്സാ ക്യാമ്പയിൻ നടത്തി.
മാവൂർ:
ചെറൂപ്പ സിദ്ധമന:കളരി മർമ്മ അക്കാഡമിയുടെ ആഭിമുഖ്യത്തിൽ കളരി സമ്പ്രദായ സൗജന്യ ഊര - മുട്ട് വേദന കാമ്പയിൻ നടത്തി. കുന്ദമംഗലം ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉൽഘാടനം ചെയ്തു.മുട്ട് വേദനക്കുള്ള ആദ്യ കിഴി മരുന്നുകളും - തൈലങ്ങളുമടങ്ങുന്ന കിറ്റ് വിതരണവും അദ്ദേഹം നടത്തി. (പി.കെ.എം.എൻ.വി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയും - സിദ്ധമന:കളരി മർമ്മ അക്കാദമി ചെയർമാനുമായ ടി.എം.സി.അബൂബക്കർ ഗുരുക്കൾ സ്വാഗത മാം ശംസിച്ചു. റേഷൻ ഡീലേഴ്സ് അസ്സോസിയേഷൻ സംസ്ഥാന സെക്രട്ടറിയുമായ ടി.മുഹമ്മദാലി അദ്ധ്യക്ഷത വഹിച്ചു. സിനി - സീരിയൽ ആർട്ടിസ്റ്റും ഫ്ലാഷ് ന്യൂസ് ചീഫ് എഡിറ്ററുമായ തൽഹത്ത് കുന്ദമംഗലം പാരമ്പര്യ കളരിമർമ്മ നാട്ട് വൈദ്യ ഫെഡറേഷൻ (പി.കെ.എം. എൻ .വി.എഫ്. (എസ്.ടി.യു) സംസ്ഥാന വൈസ് പ്രസിഡണ്ട് മാരായ കെ.മൊയ്തീൻ കോയ ഗുരുക്കൾ, കൊളമ്പലം മജീദ് ഗുരുക്കൾ, പി.കെ.എം.എൻ.വി.എഫ് (എസ്.ടി.യു) സംസ്ഥാന കൗൺസിലർ കെ.വി. കുഞ്ഞാദു,പി.കെ.എം. എൻ .വി.എഫ് (എസ്.ടി.യു) കുന്ദമംഗലം മണ്ഡലം സെക്രട്ടറി സുബൈദ വടക്കേടത്ത്, പട്ടാളം മുസ്തഫ, ഇബ്റാഹീം കുറ്റിക്കടവ്, ഉണ്ണി ചെറൂപ്പ, തുടങ്ങിയവർ സംബന്ധിച്ചു. തുടർന്ന് 3 മണി വരെ - സൗജന്യ കളരി ചികിത്സകളും തൈലങ്ങളും പച്ചില മരുന്നുകളുമടങ്ങുന്ന കിറ്റ് വിതരണവും നടന്നു. ബി.പി.എൽ ലിസ്റ്റിലുൾപ്പെട്ടവരായ പരിക്ക് പറ്റി കിടപ്പിലായവരുണ്ടെങ്കിൽ ബന്ധപ്പെടുകയാണെങ്കിൽ കുന്ദമംഗലം മണ്ഡലം പരിതിയിൽ ആദ്യ ഘട്ടം എന്ന നിലക്കു സൗജന്യ കളരിമർമ്മ ട്രീറ്റ്മെന്റ് നൽകാനും കാമ്പയിന് ശേഷം നടന്ന സിദ്ധ മന:കളരി മർമ്മ അക്കാഡമിയുടെയും, പി.കെ.എം. എൻ .വി.എഫ് (എസ്. ടി. യു ) വിന്റെയും അവലോകന യോഗം തീരുമാനിച്ചു. മാസത്തിലൊരിക്കൽ ഈ സേവനത്തിന് മുൻതൂക്കം കൊട്ക്കും. കെ.മൊയ്തീൻ കോയ ഗുരുക്കൾ നന്ദിപ്രസംഗം നടത്തി.