കോഴിക്കോട് :
രണ്ട് ദിവസമായി വയനാട് കൽപ്പറ്റയിൽ നടന്ന എസ്.ടി.യു സംസ്ഥാന ക്യാമ്പിൽ പി.കെ.എം.എൻ . വി.എഫ് (എസ്.ടി.യു) സംസ്ഥാന കമ്മറ്റിയുടെ നാട്ട് മരന്നുകളായ എണ്ണകളും രാസ്നാദി പൊടികളും വിതരണം ചെയ്തു. എസ്. ടി.യു സംസ്ഥാന പ്രസിഡണ്ട് അഡ്വ: എം റഹ്മത്തുള്ളയും - സംസ്ഥാന ജനറൽ സെക്രട്ടറി യു - പോക്കറും കിറ്റ് ബോക്സ് ഏറ്റ് വാങ്ങി. പി.കെ. എം.എൻ.വി.എഫ് (എസ്. ടി.യു) സംസ്ഥാന പ്രസിഡണ്ട് ഇ.കെ. കുഞ്ഞാലി, സംസ്ഥാന ജനറൽ സെക്രട്ടറി ടി.എം.സി.അബൂബക്കർ , എസ്. ടി യു സംസ്ഥാന നേതാക്കളായ അഡ്വ: നാസർ കൊമ്പത്ത്, നാസർ വളപ്ര തുടങ്ങിയവർ പങ്കെട്ത്തു.