താത്തൂർ എ എo എൽ പി സ്കൂളിൽ പ്രഭാത ഭക്ഷണം ആരംഭിച്ചു
താത്തൂർ എ എoഎൽ പി സ്കൂളിൽ പ്രഭാത ഭക്ഷണമായി കുറിയരിക്കഞ്ഞി വിതരണം ആരംഭിച്ചു.രാവിലെ സ്കൂളിലേക്ക് വരുന്ന എല്ലാ കുട്ടികർക്കും ഒരു ഗ്ലാസ് കുറിയരിക്കഞ്ഞി വിതരണം ആരംഭിച്ചു.പ്രീ പ്രൈമറി യിലും സ്കൂളിലുമായി.150 ഓളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ ഒരു ദിവസം കഞ്ഞി കൊടുക്കാൻ 5 Kg അരി വേണം. ഓരോ മാസവും ഓരോ വ്യക്തികൾ സ്പോൺസർ ചെയ്താണ് ഇതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നത് .ആദ്യതവണ സ്കൂൾ മാനേജർ ശ്രീ.അബ്ദുൽ ലതീഫ് മാസ്റ്റർ തന്നെയാണ് സ്പോൺസർ ചെയ്ത് പരിപാടി ഉൽഘാടനം ചെയ്തത്.തുടർന്ന് PTAപ്രസിഡണ്ട് ശ്രീ NP കുട്ടിഹസ്സനും ,HM അയൂബ് മാസ്റ്ററും ,രക്ഷിതാവ് Pvകുട്ടിഹസ്സനും ആവശ്യമായ ഫണ്ട് നൽകും. പരിപാടിയിൽ PTAപ്ര: NP കുട്ടി ഹസ്സൻ, MPTA ചെയർപേഴ്സൺ ശ്രീമതി ബുഹൈസ രക്ഷിതാക്കൾ പങ്കെടുത്തു. HM അയ്യൂബ്മാസ്റ്റർ സ്വാഗതം പറഞ്ഞു. മുഴുവൻ കുട്ടികളും ഒരു ഗ്ലാസ് കഞ്ഞി കുടിച്ച് ഉത്സാഹത്തോടെയാണ് ക്ലാസിലേക്ക് പോയത് രക്ഷിതാക്കളും അധ്യാപകരും കഞ്ഞി കുടിച്ച് സന്തോഷത്തിൽ പങ്ക് ചേർന്നു.