കെ ടി അബ്‌ദുൽഖദീം റോഡ് നാമകരണം ചെയ്തു
കുന്ദമംഗലം :
രാഷ്ട്രീയ സാമൂഹിക കലാ സാംസ്‌കാരിക ജീവകാരുണ്യ മേഖലയിൽ മാതൃകാപരമായ സേവനം ചെയ്ത് അകാലത്തിൽ മൺ മറഞ്ഞു പോയ കെ ടി അബ്ദുൽ ഖദീമിന്റെ ഓർമക്കായി കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഏഴാം വാർഡ് പന്തീർപാടം ചെറുക്കടത്ത് പുറായിൽ റോഡിന് കെ ടി അബ്ദുൽ ഖദീം റോഡ് എന്ന് നാമകരണം ചെയ്തു .
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽകുന്നുമ്മൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രഡിഡന്റ് ബാബു നെല്ലൂളി ഉത്ഘാടനം ചെയ്തു
ഖാലിദ് കിളിമുണ്ട ,കെ കെ സി നൗഷാദ് ,ഫാത്തിമ ജെസ്‌ലിൻ ,പൊന്നു പൂളോറ ,അഖിൽ ,
ശൈലേഷ് ,ടി കെ സൗദ ,
ഷമീം കെ , കെ ടി ബഷീർ ,
സലീം എ കെ തുടങ്ങിയവർ സംസാരിച്ചു .