ഒരുമയോടെ പൊന്നോണം.
ചെറുവാടി : ഓണാഘോഷത്തിന്റെ ഭാഗമായി ഹണ്ടേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബ് ഒരുമയോടെ പൊന്നോണം എന്നപേരിൽ കലാ-കായിക മത്സരങ്ങൾ സംഘടിപ്പിച്ചു. ചടങ്ങ് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടുമുറി ഉദ്ഘാടനം ചെയ്തു.
എൽഡിസി പരീക്ഷയിൽ അൻപതാം റാങ്ക് നേടിയ ഷാഹിദിനെയും എം.ബി.ബി.എസ് എംഡിയായി യോഗ്യത നേടിയ ഡോക്ടർ ആഫീഫ് നെയും അനുമോദിച്ചു. പ്രദേശത്തെ മുതിർന്നവരും കുട്ടികളും രക്ഷിതാക്കളും തുടർന്ന് നടന്ന കലാ - കായിക മത്സരങ്ങളിൽ പങ്കെടുത്തു.
മത്സരങ്ങളിൽ ഒന്ന് രണ്ട് സ്ഥാനങ്ങൾക്ക് പുറമേ പങ്കെടുത്ത എല്ലാവർക്കും ക്ലബ്ബ് പ്രത്യേക പ്രോത്സാഹനം സമ്മാനം ഒരുക്കി.