സ്കൂൾ പരിസരം ശുചീകരിച്ചു
പെരുമണ്ണ: അറത്തിൽപറമ്പ എ.എം.എൽ.പി സ്കൂൾ പി.ടി.എ കമ്മറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി വാരാഘോഷത്തിൻ്റെ മുന്നോടിയായി സ്കൂളിൻ്റെ പരിസരത്തെ റോഡിലേക്ക് പടർന്നു പിടിച്ച പുല്ലും ചെടികളും വെട്ടിവൃത്തിയാക്കി. ശുചീകരണയജ്ഞത്തിൻ്റെ ഉദ്ഘാടനം വാർഡ് മെമ്പർ കെ.കെ ഷമീർ നിർവ്വഹിച്ചു. പി.ടി.എ പ്രസിഡണ്ട് അക്ബർ ചൗധരി, സ്കൂൾ മാനേജർ ടി.എം ഷിറാസ്, പ്രധാനാധ്യാപിക പി.പി ഷീജ ടീച്ചർ എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.പി.ടി.എ വൈസ് പ്രസിഡണ്ട് ബിജീഷ്, അംഗങ്ങളായ മുഹമ്മദ് അനീസ്, പ്രശാന്ത്, സുൽഫിക്കർ, എം.പി.ടി.എ പ്രസിഡണ്ട് ഷറീന, റുബീന, ഗുഡ് ഫ്രണ്ട്സ് കോട്ടായിത്താഴം അംഗങ്ങളായ മനോജ് നാദം, ശാന്തകുമാർ, അനീസ്, ആനന്ദൻ, പുഷ്പാംഗദൻ, അധ്യാപകരായ അഹമ്മദ് ഫൈസൽ, ഇമാമുദ്ദീൻ, ബിനിത,അൻസിലബാനു, അഞ്ജന, എന്നിവർ പങ്കെടുത്തു