Peruvayal News

Peruvayal News

മാവൂർ പഞ്ചായത്ത് കർഷക തൊഴിലാളി കൺവെൻഷനും ക്ഷേമനിധി പാസ് ബുക്ക് വിതരണവും

മാവൂർ പഞ്ചായത്ത് കർഷക തൊഴിലാളി കൺവെൻഷനും ക്ഷേമനിധി പാസ് ബുക്കുകളുടെ   വിതരണവും മാവൂർ എസ്.ടി.യൂ ഓഫീസിൽ വച്ച് നടന്നു.
എസ്. ടി. യൂ  സംസ്ഥാന ജനറൽ സെക്രട്ടറി യൂ പോക്കർ ഉദ്ഘാടന കർമ്മം  നിർവഹിക്കുകയും അംഗങ്ങൾക്കുള്ള  
പാസ്ബുക്ക് വിതരണം നടത്തുകയും ചെയ്തു.
കർഷക തൊഴിലാളി യൂണിയൻ (STU)  സംസ്ഥാന ട്രഷറർ  പിസി മുഹമ്മദ് മുഖ്യ പ്രഭാഷണം നടത്തി.

കർഷക തൊഴിലാളി ജില്ലാ വൈസ്   പ്രസിഡണ്ട് ഖദീജ കരീം അധ്യക്ഷത വഹിച്ചു. എസ്. ടി. യൂ
ജില്ലാ സെക്രട്ടറി യു എ ഗഫൂർ, മണ്ഡലം സെക്രട്ടറി കമറുദ്ദീൻ, കർഷകസംഘം മണ്ഡലം സെക്രട്ടറി മുനീർ കുതിരാടം, എ കെ മുഹമ്മദലി, എസ് ടി.യൂ പഞ്ചായത്ത് സെക്രട്ടറി ചിറ്റടി അബ്ദു ഹാജി 

ഒ.മമ്മദ് മാസ്റ്റർ സ്വാഗതവും യൂ കബീർ നന്ദിയും പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live