Peruvayal News

Peruvayal News

മധ്യമുൾപ്പെടെയുള്ള ലഹരി നിരോധനംഗവൺമെൻറ് ക്രിയാത്മക നടപടികളിലേക്ക് നീങ്ങണം. പി എം കെ കാഞ്ഞിയൂർ

മധ്യമുൾപ്പെടെയുള്ള ലഹരി നിരോധനം
ഗവൺമെൻറ് ക്രിയാത്മക നടപടികളിലേക്ക് നീങ്ങണം. 
 പി എം കെ കാഞ്ഞിയൂർ 
കോഴിക്കോട് : സംസ്ഥാനത്ത് ഏറ്റവും വലിയ ദുരന്തമായി മാറിയ
ലഹരിയും അനുബന്ധ മേഖലയും
നിയന്ത്രിച്ചു നിർത്തുന്നതിന് മധ്യനിരോധനം ഉൾപ്പെടെ ലഹരി പൂർണമായും വിതരണവും സംഭരണവും നിർത്തുന്നതിനായി ക്രിയാത്മക  നടപടികളിലേക്ക്
ഗവൺമെൻറ് നീങ്ങണമെന്ന് ലഹരി നിർമാർജനസമിതി സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് പി എം കെ കാഞ്ഞിയൂർ ആവശ്യപ്പെട്ടു.
കോഴിക്കോട് ചേർന്ന ജില്ല എൽ.എൻ.എസ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആർക്കും ഒരു സംശയവും തോന്നാത്ത തരത്തിൽ വിദ്യാർത്ഥികളിലും സാധാരണക്കാരിലും ഏറ്റവും ആധുനിക ടെക്നോളജി ഉപയോഗപ്പെടുത്തിയാണ് മയക്കമരുന്നിന്റെ പുതിയ വിതരണ രീതി. വർത്തമാന ചരിത്രം ബോധിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ ആണ് ഇതിൻറെ ഏറ്റവും കൂടുതൽ വിതരണം നടക്കുന്നത് എന്നതാണ്.
ഇത് മാരകമായ വിപത്തിലേക്കാണ് നമ്മുടെ നാടും നഗരവും പോകുന്നത്. 
വരും തലമുറ തന്നെ ചിന്താശേഷി നഷ്ടപ്പെട്ട പൊങ്ങ് തടികളായി മാറുന്ന കാലം അതിവിദൂരമല്ല.
അതുകണ്ടു തന്നെ ഭരണകൂടം ഈ കാര്യത്തിൽ നിസ്സംഗത കാണിക്കരുത്. അദ്ദേഹം തുടർന്നു പറഞ്ഞു.
സൗത്ത് ജില്ലാ പ്രസിഡണ്ട് അഷ്റഫ് കോരങ്ങാട് അധ്യക്ഷം വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ. കുഞ്ഞികോമു മാസ്റ്റർ, സെക്രട്ടറി മജീദ് മാസ്റ്റർ വടകര എ ,എം .എസ് .അലവി,
മജീദ് അമ്പലക്കണ്ടി, ഷക്കീല കക്കോടി ,സീനത്ത് കുന്നമംഗലം
ജാബിർ കക്കോടി, സുബൈർ നെല്ലോളി, എ കെ അബ്ബാസ് കൊടുവള്ളി ,
അൻവർഷാഫി ഫറോക്ക്, 
ബിച്ചികോയ ഫറോക്ക്,
റുബീന കോഴിക്കോട്,
എന്നിവർ സംസാരിച്ചു .
Don't Miss
© all rights reserved and made with by pkv24live