മാവൂർ: പനങ്ങോട് പൂക്കാട്ട് ഭഗവതി ക്ഷേത്രം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ ഉന്നത വിജയികളെ ആദരിച്ചു. ക്ഷേത്ര പരിസരത്ത് വെച്ച് നടന്ന ചടങ്ങ് മാവൂർ സബ് ഇൻസ്പെക്ടർ രേഷ്മ ആർ വി ഉദ്ഘാടനം ചെയ്യുകയും ജേതാക്കൾക്കുള്ള ഉപഹാരണങ്ങൾ നൽകുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് അംഗം കമ്പളത്ത് സുധ മുഖ്യാതിഥിയായി സംബന്ധിച്ചു.
ട്രസ്റ്റ് ചെയർമാൻ രാമൻ പി സി അധ്യക്ഷത വഹിച്ചു.
നിവേദ്യ ഷനോജിന്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൽ
തറവാട്ടുകാരണവർ അപ്പുട്ടി പൂക്കാട്ട്, ഭഗവതിക്കാവ് മൂപ്പൻ നാരായണൻ പി സി, , ചാത്തമംഗലം സർവീസ് ബാങ്ക് മുൻ ഡയറക്ടർ ബോർഡ് അംഗം ഷാഹുൽഹമീദ് എന്നിവർ ആശംസകൾ നേർന്നു.
ട്രസ്റ്റ് വൈസ് ചെയർമാൻ സുരേന്ദ്രൻ എം.വി സ്വാഗതവും