പെരുമണ്ണയിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ കൂട്ടായ്മ
തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ഗ്രാമ പഞ്ചായത്ത് അസോസിയേഷന്റെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു തൊഴിലുറപ്പ് പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം അവസാനിപ്പിക്കുക. മസ്റ്റ് റോൾ വെട്ടിച്ചുരുക്കുവാനുള്ള നടപടി തിരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നടത്തിയ പ്രതിഷേധ പ്രകടനവും കൂട്ടായ്മയും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു വൈ.പ്രസിഡണ്ട് സി.ഉഷ അദ്ധ്യക്ഷം വഹിച്ചു വാർഡുകളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തിയതിന്റെ കോപ്പി തൊഴിലാളികൾ പ്രസിഡണ്ടിനെ ഏൽപ്പിച്ചു. പരിപാടിയിൽ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ, ദീപ കമ്പുറത്ത്, എം എ പ്രതീഷ് വാർഡ് മെമ്പർമാരായ വി.പി കബീർ, കെ.പി രാജൻ, സുധീഷ് കൊളായി എന്നിവർ സംസാരിച്ചു