ഗ്രാമീണം 2022,കൂട്ടയോട്ടം സംഘടിപ്പിച്ചു.
മാവൂർ:
മാവൂർ ടൗൺ റസിഡൻസ് അസോസിയേഷൻ ഓണാഘോഷ പരിപാടി ഗ്രാമീണം 2022 ൻ്റെ ഭാഗമായി കൂട്ടയോട്ടം സംഘടിപ്പിച്ചു. മാവൂർ ടൗണിലെ പോലീസ് എയ്ഡ് പോസ്റ്റിന് സമീപത്ത് നിന്നാരംഭിച്ച കൂട്ടയോട്ടത്തിന് സർക്കിൾ ഇൻസ്പെക്ടർ വിനോദൻ ഫ്ലാഗ് ഓഫ് നടത്തി ഉദ്ഘാടനം നിർവഹിച്ചു.
മാവർ ടൗൺ റസിഡൻസ് അസോസിയേഷൻ പ്രസിഡണ്ട് കെ വി ഷംസുദ്ദീൻ ഹാജി, സെക്രട്ടറി റഹീം പൂളക്കോട്, പോഗ്രാം കമ്മിറ്റി കൺവീനർ സി കെ അഷറഫ്, വനിതാ വിഭാഗം പ്രസിഡണ്ട് ഫഹ് മിത കെ, സെക്രട്ടറി ഫൗസിയ കനവ്, എക്സിക്യൂട്ടീവ് അംഗങ്ങളായ
അബ്ദുല്ല കൈതക്കൽ, മഹറൂഫ് തയ്യിൽ,
ആലിക്കുഞ്ഞി, അലി ചിറ്റടി എന്നിവർ നേതൃത്വം നൽകി.
ഡാനിഷ് കടോടി (ഒന്നാം സ്ഥാനം )
ഫലക്ക് നിസാർ മതിലകത്ത് പറമ്പ് ( രണ്ടാം സ്ഥാനം )
അലീഫ് അഹമ്മദ് സി.കെ ( മൂന്നാം സ്ഥാനം) എന്നിവർ ജേതാക്കളായി.