സ്വാശ്രയ സംഘം വാർഷികവും കുടുംബ സംഗമവും
പെരുമണ്ണ: പാറമ്മൽ കുറഞ്ഞോളത്തു പാലം ഒരുമ സ്വാശ്രയസംഘം 19-ാം വാർഷികാ ഘോഷവും കുടുംബസംഗമവും പെരുമണ്ണ ഗ്രാമപ്പഞ്ചായത്ത് പ്രസിഡൻറ് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. ദാസൻ വിളക്കുമഠം അധ്യക്ഷനായി. ശ്രീനിവാസൻ ചെറുകുളത്തൂർ മു ഖ്യപ്രഭാഷണം നടത്തി. പെരുമണ്ണ ഗ്രാമപ്പഞ്ചായത്തഗം പി. ആരിഷ്, കെ.ടി. സതീഷ്, കെ. അനൂപ്, കെ.ടി. ഷാജി എന്നിവർ സംസാരിച്ചു.വിവിധ മത്സര പരിപാടികളും കലാപരിപാടികളും നടന്നു . വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.