സ്കൂൾ കെട്ടിട നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്‌തു
രാമനാട്ടുകര കോടമ്പുഴ കരിങ്കല്ലായ് ജി.എം.എൽ.പി.സ്കൂളിൽ നിർമിക്കുന്ന പുതിയ കെട്ടിടത്തിന്റെ പ്രവൃത്തി ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ് നിർവഹിച്ചു. ആധുനിക സജ്ജീകരണങ്ങളോടെയുള്ള പുതിയ കെട്ടിടത്തിന് പൊതുവിദ്യാഭ്യാസ ഫണ്ടിൽ നിന്നും 1 കോടി രൂപയാണ് അനുവദിച്ചത്.
ചടങ്ങിൽ രാമനാട്ടുകര മുനിസിപ്പാലിറ്റി ചെയർപേഴ്സൺ ബുഷ്‌റ റഫീഖ് അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ സുരേഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സഫ റഫീഖ്, പികെ അബ്ദുൽ ലത്തീഫ്, വാർഡ് കൗൺസിലർ ഹസീന കാരാട്ടിയാട്ടിൽ, പി ടിഎ പ്രസിഡണ്ട് ജലീൽ പുള്ളാട്ട്, ഹെഡ് മിസ്ട്രസ് അസീന കെ, മറ്റു കൗൺസിലർമാർ,ഉദ്യോഗസ്ഥർ,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.