ഓണാഘോഷം (ഓണോത്സവം 2022)
വൈദ്യരങ്ങാടി : രാമനാട്ടുകര മുനിസിപ്പാലിറ്റി 13 -ആം ഡിവിഷന്റെ ഓണാഘോഷം - ഓണോത്സവം 2022 വികാസ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഡിവിഷൻ കൗൺസിലർ സാദിഖ് പൂവഞ്ചേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിന്റെ ഉദ്ഘാടന കർമ്മം മുനിസിപ്പാലിറ്റി വൈസ് ചെയർമാൻ കെ. സുരേഷ് നിർവഹിച്ചു. ഫറോക്ക് സബ്ബ് ഇൻസ്‌പെക്ടർ അരുൺ വി. ആർ മുഖ്യാഥിതി ആയിരുന്നു. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ അബ്ദുൽ ലത്തീഫ്,കൗൺസിലർമാരായ കെ സലീം, ഹഫ്‌സൽ പി കെ, സജ്‌ന പി കെ, വേണുഗോപാൽ പി. എം, പ്രമോദ് ഐക്കരപ്പടി എന്നിവർ സംസാരിച്ചു. പി. ഗണേശൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു. ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, കുട്ടികളുടെ പരിപാടികൾ എന്നിവ ചടങ്ങിന്റെ ശോഭ വർദ്ധിപ്പിച്ചു.