പാവണ്ടൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഡിജിറ്റല്‍ സ്‌കൂള്‍ തിയേറ്റര്‍
പാവണ്ടൂര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ സജ്ജീകരിച്ച ഡിജിറ്റല്‍ സ്‌കൂള്‍ തിയേറ്റര്‍ 'ഓര്‍ക്കിഡ്' ന്റെ ഉദ്ഘാടനം വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിച്ചു. വിദ്യാഭ്യാസ മേഖലയില്‍ കഴിഞ്ഞ കുറച്ച് നാളുകളായി ഉണ്ടാവുന്ന മാറ്റങ്ങള്‍ മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
ഡിജിറ്റല്‍ സ്‌കൂള്‍ തിയേറ്ററിലൂടെ വിദ്യാര്‍ത്ഥികളെ ബോധവത്കരിക്കുന്നതിനാവശ്യമായ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക. വിദ്യാലയത്തെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുക എന്ന് ലക്ഷ്യത്തോടെ നിരവധി പ്രവര്‍ത്തനങ്ങളാണ് ഇവിടെ നടന്നു വരുന്നത്. മുഴുവന്‍ ക്ലാസുകളും ഇതിനോടകം സ്മാര്‍ട്ട് ആയിക്കഴിഞ്ഞു. അക്കാദമിക പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം വിദ്യാലയത്തിലെ ഭൗതിക സാഹചര്യങ്ങളും മികവ് പുലര്‍ത്തുന്നതാണ്.
കാക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എം ഷാജി അധ്യക്ഷത വഹിച്ചു. ഹെഡ് മിസ്ട്രസ്സ് ശ്രീലത ടി.കെ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് അംഗം സിജി എന്‍ പരപ്പില്‍, പി.ടി.എ പ്രസിഡന്റ് പി.എം രാമചന്ദ്രന്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പ്രിന്‍സിപ്പാള്‍ സി.ഷീബ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി കെ.ബിന്ദു നന്ദിയും പറഞ്ഞു.