രാമനാട്ടുകര നഗരസഭ പരിധിയിൽ സൗജന്യമായി അസ്ഥിബല,യൂറിക് ആസിഡ് പരിശോധന ക്യാമ്പ് നടത്തി
രാമനാട്ടുകര:
ദയ പോളി ക്ലിനിക്കിന്റെ ആഭിമുഖ്യത്തിൽ രാമനാട്ടുകര നഗരസഭ പരിധിയിൽ ഉള്ളവർക്ക് സൗജന്യമായി അസ്ഥിബല യൂറിക് ആസിഡ് പരിശോധന ക്യാമ്പ് നടത്തി. ക്യാമ്പ് രാമനാട്ടുകര നഗരസഭ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.എം യമുന ഉദ്ഘാടനം നടത്തി പരിശോധനയ്ക്ക് ഡോക്ടർ സൂരജ് ജോൺ വർക്കി നേതൃത്വം നൽകി. കൗൺസിലർമാരായ പി കെ അബ്ദുൾ ലത്തീഫ് വി.എം പുഷ്പ രാമനാട്ടുകര സൗത്ത് റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് കെ. ടി റസാക്ക് എന്നിവർ പങ്കെടുത്തു.