ലഹരിക്കെതിരെ പോരാട്ടം ശക്തമാക്കുക- ഡോ.ഹുസൈൻ മടവൂർ
കോഴിക്കോട്: ലഹരി വസ്തുക്കളോടുള്ള അടങ്ങാത്ത ആഭിമുഖ്യവും അനിയന്ത്രിതവും പരിധികളില്ലാത്തതുമായ ലൈംഗികതയും വളർന്നുവരുന്ന തലമുറയിൽ ആധിപത്യം പുലർത്തുന്ന വർത്തമാന സാഹചര്യത്തിൽ 'പാരന്റിംഗ്' രംഗത്ത് വരുത്തേണ്ട കാലികരീതികളെയും സമ്പ്രദായങ്ങളെയും കുറിച്ച് രക്ഷിതാക്കളെ ബോധവൽക്കാരിക്കാൻ സന്നദ്ധരായ 'ട്രെയ്നർമാർക്കുള്ള' ഏകദിന ശില്പശാല 'ട്രെയിൻ ദി ട്രെയ്‌നേഴ്‌സ്' കോഴിക്കോട് മുജാഹിദ് സെന്ററിൽ വെച്ച് നടന്നു. ഇ.സി.ജി.സി സഹകരണത്തോടെ കേരള നദ്‌വത്തുൽ മുജാഹിദീൻ കോഴിക്കോട് സൗത്ത് ജില്ല കമ്മറ്റി സംഘടിപ്പിച്ച ശില്പശാല സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ.ഹുസൈൻ മടവൂർ ഉദ്ഘാടനം ചെയ്തു. വിവിധ സെഷനുകളിലായി ഡോ.മുസ്തഫ, ഡോ.അലി അക്ബർ ഇരിവേറ്റി, ഷബീർ കൊണ്ടോട്ടി, അബ്ദുസമദ് ഇരിവേറ്റി എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. സി.മരക്കാരുട്ടി, വളപ്പിൽ അബ്ദുസ്സലാം, സി.എം സുബൈർ മദനി, ഡോ.അയ്മൻ ശൗഖി തുടങ്ങിയവർ സംസാരിച്ചു.