ഹിമായത്തിൽ ജെ ആർ സി വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്:
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിൽ ജെ ആർ സി വിദ്യാർത്ഥികൾക്കായി ഏകദിന ക്യാമ്പ് സംഘടിപ്പിച്ചു.
തുണി സഞ്ചി നിർമ്മാണം, സ്ക്രീൻ പ്രിൻറിംഗ്, ഫയൽ നിർമ്മാണം തുടങ്ങി വിവിധ ഇനം പരിശീലനങ്ങളും ക്യാമ്പിൽ ഉണ്ടായിരുന്നു.
പ്രധാന അധ്യാപകൻ വി കെ ഫൈസൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
മുഴുവൻ ജെ ആർ സി വിദ്യാർത്ഥികളും ഇന്നത്തെ ക്യാമ്പിൽ പങ്കാളികളായിരുന്നു. രാവിലെ ഒൻപത് മണിക്ക് തുടങ്ങിയ ക്യാമ്പ് വൈകിട്ട് മൂന്ന് മണിയോടുകൂടി അവസാനിച്ചു.