ജീവതാളം ശില്പശാല സംഘടിപ്പിച്ചു
പെരുമണ്ണ ഗ്രാമ പഞ്ചായത്തും പെരുമണ്ണ കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി ജീവതാളം പഞ്ചായത്ത് തല ശില്പശാല സംഘടിപ്പിച്ചു ജീവിതശൈലീ രോഗങ്ങൾ കണ്ടെത്തുന്നതിനായി വാർഡ് - ക്ലസ്റ്റർ തലത്തിൽ സ്ക്രീനിംഗ് നടത്തി നേരത്തെ തന്നെ രോഗങ്ങൾ കണ്ടെത്തുന്നതിനും ചികിത്സയും, വ്യായമവുമുൾപ്പെടെ നടത്തി രോഗമുക്തമായ ഒരു സമൂഹത്തെ സ്ഷ്ടിക്കുക എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷാജി പുത്തലത്ത് ഉദ്ഘാടനം ചെയ്തു. വൈ: പ്രസിഡണ്ട് സി. ഉഷ ആദ്ധ്യക്ഷം വഹിച്ചു മെഡിക്കൽ ഓഫീസർ, Dr. രാധിക, ഹെൽത്ത് ഇൻസ്പെക്ടർ കെ.ഷമീർ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ കെ.പ്രേമദാസൻ , ദീപ കമ്പുറത്ത് എം എ പ്രതീഷ്, വാർഡ് മെമ്പർമാരായ വി.പി. കബീർ, കെ.പി രാജൻ. കെ.കെ ഷമീർ എന്നിവർ സംസാരിച്ചു