ഗ്രാമസഭാ യോഗത്തിന് ശേഷം വാർഡിലെ പൊതുജനങ്ങൾക്കായി ലഹരി ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷത വഹിച്ചു. ഇല്ലക്കണ്ടി അസീസ് മാസ്റ്റർ ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.ചടങ്ങിൽ പതിനാറാം വാർഡ് മെമ്പർ ഫസൽ കൊടിയത്തൂർ സ്വാഗതവും നാദിയ കെ സി നന്ദിയും പറഞ്ഞു.