Peruvayal News

Peruvayal News

പെരുവയൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണ മേള ആരംഭിച്ചു.

പെരുവയൽ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് ഓണം വിപണ മേള ആരംഭിച്ചു.
   
മേള പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുഹറാബി ഉദ്ഘാടനം ചെയ്തു.
  ഉദ്ഘാടനത്തിന് മുൻമ്പ് ഭാരവാഹികളുടേയും, വാർഡ് മെമ്പർമാരുടേയും നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ ഘോഷയാത്ര പൂവ്വാട്ടു പറമ്പ് അങ്ങാടി കേന്ദ്രീകരിച്ച് നടന്നു.
    മേളയിൽ വിവിധ കുടുംബശ്രീ യൂനിറ്റുകൾ ഉൽപാദിപ്പിച്ച ഉൽപ്പന്നങ്ങളുടെ പ്രദർശനവും, വിപണനവും നടക്കും.
   ഉദ്ഘാടന പരിപാടിയിൽ CDS ചെയർപേഴ്സൺ ശ്രീമതി. ടി.കെ. റീന അദ്ധ്യക്ഷയായി ,. വാർഡ് മെമ്പർമാരായ അനീഷ് പാലാട്ട്, സീമ ഹരീഷ്, മിനി, റീന, ബാബു തുടങ്ങിയർ ആശംസാ പ്രസംഗം നടത്തി.
   കുടുംബശ്രീ ചാർജ് ഓഫീസർ നിഷാന്ത് സ്വാഗതവും, CDS വൈസ് ചെയർപേഴ്സൺ കോമളവല്ലി നന്ദിയും പറഞ്ഞു.
     വിപണ മേള സപ്തംമ്പർ ഒന്ന് മുതൽ ആറാം തിയ്യതി വരെ നടക്കും. മേളയോടനുബന്ധിച്ച് കുടുംബശ്രീ യൂനിറ്റുകൾ അവതരിപ്പിക്കുന്ന കലാപരിപാടികളും , പൂക്കള മത്സരവും അരങ്ങേറും. 
മേള സപ്തംബർ 6 ന് വൈകീട്ട് വിവിധ പരിപാടികളോടെ അവസാനിക്കും.
Don't Miss
© all rights reserved and made with by pkv24live