തൊഴിലുറപ്പ് തൊഴിലാളികൾക്ക് കടന്നൽ കുത്തേറ്റു. ഇന്ന് രാവിലെ ഒമ്പതരയോടെ പെരുവയൽ കട്ടയാട്ട് ക്ഷേത്രത്തിനു സമീപത്ത് സ്വകാര്യ പറമ്പിലെ ജോലിക്കിടെയാണ് സംഭവം. ശ്രീജ, റീജ
രഞ്ജി, ജയ, പുഷ്പ എന്നിവർക്കാണ് കുത്തേറ്റത്. പറമ്പിലെ കുറ്റിക്കാട് വെട്ടുന്നതിനിടെയാണ് സംഭവം. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.