Peruvayal News

Peruvayal News

പൂർവ്വ വിദ്യാർത്ഥികൾ ഓർമ്മച്ചെപ്പ് എന്ന പേരിൽ പഴയകാല അധ്യാപകരെ ആദരിച്ചു.

ചെറൂപ്പ: 
മണക്കാട് ജി.യൂ.പി സ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ
 ഓർമ്മച്ചെപ്പ് എന്ന പേരിൽ പഴയകാല അധ്യാപകരെ ആദരിച്ചു.
85-86 ബാച്ചിലെ വിദ്യാർത്ഥികളാണ് വിവിധ പരിപാടികളോടെ സ്കൂൾ അങ്കണത്തിൽ അധ്യാപകർക്കുള്ള ആദരവ് ഏർപ്പെടുത്തിയത്. 
കാലത്തു 11 മണിയോടെ കൾച്ചറൽ പ്രോഗ്രാമോടുകൂടിയാണ് പരിപാടി ആരംഭിച്ചത്.
ഉച്ചതിരിഞ്ഞ്  നടത്തിയ ആദരവ് ചടങ്ങിൽ അധ്യാപകരും അനധ്യാപകരുമായുള്ള   20 ഓളം പേരെ ആദരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി രഞ്ജിത്ത് ഉദ്ഘാടനം നിർവഹിച്ചു.
ഓർമ്മച്ചെപ്പ് പ്രസിഡണ്ട് അജിത് കുമാർ അധ്യക്ഷത വഹിച്ചു.

മരണപ്പെട്ടുപോയ കൗസല്യ ടീച്ചർ,
 വേലായുധൻ മാസ്റ്റർ,
 തങ്കമ്മ ടീച്ചർ എന്നിവരുടെ ഓർമ്മയ്ക്കു മുമ്പിൽ സദസ്സ് ഒരു നിമിഷം മൗനമാചരിച്ചു.
പ്രധാന അധ്യാപകൻ ഉണ്ണി ചീകോൾ, 
സ്ക്കൂൾ പിടിഎ പ്രസിഡണ്ട് ഇ.ടി ബ്രിജേഷ്  എന്നിവർ ആശംസകൾ നേരുന്നു.

തുടർന്ന് അധ്യാപകർ ഓരോരുത്തരായി തങ്ങളുടെ അനുഭവങ്ങൾ പങ്കിട്ട്  സംവദിച്ചു.
സെക്രട്ടറി അനീഷ് കുമാർ എ സ്വാഗതവും ട്രഷറർ സുരേഷ് ഇ നന്ദിയും പറഞ്ഞു.

ഓർമ്മച്ചെപ്പ്  കൂട്ടായ്മ അംഗങ്ങളായ
ജയരാജൻ, ഷാജി എൻ.കെ , ഹരി പി, അബ്ദുറഹിമാൻ എം  ,രജനി കെ.സി , ,ഷീന എൻ.പി, ബിജു മാവൂർ ,ദിനേശ് കുമാർ പി തുടങ്ങിയവർ നേതൃത്വം നൽകി.
Don't Miss
© all rights reserved and made with by pkv24live