ലഹരിയിൽ നിന്നും നാടിനെ രക്ഷിക്കേണ്ടത് യുവാക്കളുടെ ബാധ്യത : ടി.പി.എം ജിഷാൻ
പെരുമണ്ണ :
നമ്മുടെ നാടുകളിൽ വർദ്ദിച്ച് വരുന്ന ലഹരി വിപത്തിനെതിരെ ശബ്ദമുയർത്തേണ്ടത് യുവാക്കളുടെ ഉത്തരവാദിത്വമാണെന്ന് മുസ്ലീം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ടി.പി.എം ജിഷാൻ. മുസ്ലീം യൂത്ത് ലീഗ് പെരുമണ്ണ ടൗൺ കമ്മറ്റി സംഘടിപ്പിച്ച യുവജന സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ശാഖ യൂത്ത് ലീഗ് പ്രസിഡന്റ് ടി.പി മുഹമ്മദലി അധ്യക്ഷത വഹിച്ചു. അബൂട്ടി മാസ്റ്റർ ശിവപുരം മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മുസ്ലീം ലീഗ് കുന്ദമംഗലം നിയോജക മണ്ഡലം സെക്രട്ടറിമാരായ വി.പി മുഹമ്മദ് മാസ്റ്റർ, എം.പി മജീദ്, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡന്റ് കെ. അബ്ദുറഹിമാൻ, ജനറൽ സെക്രട്ടറി വി.പി കബീർ, മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് ഐ.സൽമാൻ, ഇ.എം കോയ, പി.ടി.എ സലാം, മാനിശ്ശേരി ജാഫർ,എൻ.ടി അബ്ദുള്ള നിസാർ, റിയാസ് പുത്തൂർമഠം,വി.പി കുഞ്ഞഹമ്മദ്, എം. അബ്ദുറഹിമാൻ, എം.പി റസാഖ്,കെ.സലാം സംസാരിച്ചു. ശാഖ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കെ.ടി ഷുക്കൂർ സ്വാഗതവും പാലോറ സലീം നന്ദിയും പറഞ്ഞു