തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എസ്. ടി യൂ ) പോസ്റ്റ് ഓഫീസ് ധർണ നടത്തി.
മാവൂർ:
തൊഴിലുറപ്പ് പദ്ധതിയെ തകർക്കാൻ മോദി സർക്കാർ നടത്തുന്ന ശ്രമങ്ങളെ ചെറുക്കുമെന്നും തൊഴിലാളി വിരുദ്ധ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും തൊഴിലുറപ്പ് കുടുംബശ്രീ തൊഴിലാളി യൂന്നിയൻ എസ്. ടി. യൂ സംസ്ഥാന സെക്രട്ടറി സി മുനീറത്ത് ടീച്ചർ പറഞ്ഞു.
അവഗണനയിലൂടെ ഈ പദ്ധതിയെ ഇല്ലായ്മ ചെയ്യാൻ നടത്തുന്ന ശ്രമം കോടി കണക്കിന് ഗ്രമീണ മേഖലയിൽ പ്രവർത്തിക്കുന്ന തൊഴിലുറപ്പ് തൊഴിലാളികളോടുള്ള വിളിയാണെന്നും മുനീറത്ത് ടീച്ചർ അഭിപ്രായപ്പെട്ടു .
തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ എസ്. ടി യൂ മാവൂർ പോസ്റ്റ് ഓഫീസിന് മുമ്പിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.എസ്.ടി .യൂ
കുന്നമംഗലം മണ്ഡലം പ്രസിഡണ്ട് യുഎ ഗഫൂർ അധ്യക്ഷത വഹിച്ചു.
മാവൂർ പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ പി കരീം വാർഡ് മെമ്പർ ഫാത്തിമ ഉണിക്കൂർ നു സൈബക്കൽപള്ളി വേലായുധൻ കണ്ണി പറമ്പ് എന്നിവർ സംസാരിച്ചു.
നുസൈബ ചെറൂപ്പ ,റുബീന കൽപള്ളി , സലിന ചെറൂപ്പ ,പി ടി സുബൈദ