പാലിറ്റിവ് പ്രവർത്തനത്തിന് സഹായമായി അഡ്ജസ്റ്റബിൾ മെഡിക്കല്‍ ബെഡ് സംഭാവന ചെയ്തു.
പെരുമണ്ണ :
അഞ്ചാം വാർഡ് പാലിറ്റിവ് പ്രവർത്തനത്തിനായി
കുളങ്ങരക്കണ്ടി കെ കെ ബാലകൃഷ്ണന്‍ സ്മരണാർത്ഥം അദ്ദേഹത്തിന്റെ ഭാര്യ വത്സല അഡ്ജസ്റ്റബിൾ മെഡിക്കല്‍ ബെഡ് സംഭാവന ചെയ്തു. ബെഡ് വാർഡ് മെമ്പർ കെ കെ ഷമീർ, വാർഡ് വികസന സമിതി കണ്‍വീനര്‍ ടി സൈതുട്ടി, വികസന സമിതി അംഗം കബീര്‍ എന്നിവർ ഏറ്റുവാങ്ങി.