Peruvayal News

Peruvayal News

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് -ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പൈലറ്റ് സർവേയും ക്യൂ.ആർ കോഡ് പതിക്കലിനും തുടക്കം കുറിച്ചു.

പെരുമണ്ണ ഗ്രാമ പഞ്ചായത്ത് -ഹരിത മിത്രം സ്മാർട്ട് ഗാർബേജ് ആപ്പ് പൈലറ്റ് സർവേയും ക്യൂ.ആർ കോഡ് പതിക്കലിനും തുടക്കം കുറിച്ചു.
ശുചിത്വ മാലിന്യ സംസ്കരണ പ്രവർത്തനങ്ങൾ നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് നടപ്പിലാക്കുന്നതിന്റെ ഭാഗമായി നവകേരളം മിഷന്റെ പിന്തുണയോടെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കെൽട്രോൺ, ഹരിത കേരളം മിഷൻ, ശുചിത്വമിഷൻ, കുടുംബശ്രീ മിഷൻ എന്നിവയുടെ ഏകോപനത്തോടെ തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിൽ സർക്കാർ നടപ്പാക്കുന്ന ഹരിതമിത്രം സ്മാർട്ട് ഗാർബേജ് സിസ്റ്റം ആപ്പ് ഉപയോഗിച്ചുകൊണ്ടുള്ള വാർഡ്തല വിവരശേഖരണം, ക്യൂ ആർ കോഡ് പതിക്കൽ എന്നിവയുടെ ഉദ്ഘാടനം പെരുമണ്ണ ഗ്രാമപഞ്ചായത്ത് ഒൻപതാം വാർഡ്‌ നേരട്കുന്ന് ഹരിതകർമ്മസേന അംഗത്തിന്റെ വീട്ടിൽ ക്യു ആർ കോഡ് പതിച്ചുകൊണ്ട് പഞ്ചായത്ത് പ്രസിഡന്റ് ഷാജി പുത്തലത്ത് നിർവ്വഹിച്ചു.
പെരുമണ്ണ ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രദീഷ് സ്വാഗതം പറഞ്ഞ പരിപാടിയിൽ വൈസ് പ്രസിഡന്റ്‌ ഉഷ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ദീപ കാമ്പുറത്ത്, അസിസ്റ്റന്റ് സെക്രട്ടറി ജിഷ, വി. ഇ. ഒ സിമിലി, കെൽട്രോൺ പ്രൊജക്റ്റ്‌ മാനേജർ മിജിത്ത്, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ രാജേഷ്, ഹരിതകർമസേന പ്രസിഡന്റ്‌ ബബിത തുടങ്ങിയവർ സംസാരിച്ചു. കെൽട്രോൺ പഞ്ചായത്ത്‌ കോർഡിനേറ്റർ ലയേഷ്, പ്രദേശ വാസികൾ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
പെരുമണ്ണ പഞ്ചായത്തിലെ  പ്രത്യേക പരിശീലനം നൽകിയ 17 ഹരിത കർമ്മ സേനാംഗങ്ങൾ ആണ് സർവേയും ക്യൂ.ആർ കോഡ് പതിക്കൽ പ്രവത്തനങ്ങൾ മുഴുവൻ വീടുകളിലും കയറി നിർവഹിക്കുന്നത്. അവരോടൊപ്പം പഞ്ചായത്തിന്റെ നേതൃത്വത്തിൽ എൻ. എസ്. എസ് ഉൾപ്പെടെ ഉള്ള സന്നദ്ധ ഗ്രൂപ്പുകളെ പ്രയോചനപെടുത്തും. നേരത്തെ മാലിന്യ സംസ്കരണവുമായി ബന്ധപെട്ടു നിരവധി പ്രവർത്തനങ്ങൾ നടന്നു വരുന്ന പഞ്ചായത്ത്‌ ആണ് പെരുമണ്ണ ഡിജിറ്റൽ സാങ്കേതിക വിദ്യവഴി മാലിന്യ സംസ്കരണം ഹരിതകർമ്മസേന പ്രവർത്തനത്തിനും മാലിന്യ ശേഖരണം സുഗമാകുന്നതിനും പെരുമണ്ണ ഗ്രാമപഞ്ചായത്തിനെ സമ്പൂർണ മാലിന്യമുക്ത പഞ്ചായത്ത്‌ ആക്കി മാറ്റുന്നതിനും സഹായിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ പറഞ്ഞു.
Don't Miss
© all rights reserved and made with by pkv24live