Peruvayal News

Peruvayal News

ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിന് ആദരവ്

ജീവകാരുണ്യ പ്രവർത്തകൻ മഠത്തിൽ അബ്ദുൽ അസീസിന് ആദരവ്

കോഴിക്കോട്:
കേരളത്തിൽ അങ്ങോളമിങ്ങോളം അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനായ മഠത്തിൽ അബ്ദുൽ അസീസിനെ പന്നിയങ്കര പോലീസ് സ്റ്റേഷനും പന്തീരാങ്കാവ് പോലീസ് സ്റ്റേഷനും മൊമെന്റോ നൽകി ആദരിച്ചു.

അഴുകി പുഴുത് അരിക്കുന്ന രീതിയിലുള്ള മൃതശരീരങ്ങൾ  വരെ മഠത്തിൽ അബ്ദുൽ അസീസിന്റെ നേതൃത്വത്തിൽ കേരളത്തിൽ അങ്ങോളമിങ്ങോളുമായി പോസ്റ്റ്മോർട്ടം ചെയ്യുന്നതിനായി  കൈകാര്യം ചെയ്തിട്ടുണ്ട്. എവിടെയാണെങ്കിലും പോലീസിന്റെ സഹായസഹനങ്ങളുണ്ടായിരുന്നു.
ഒളവണ്ണ പഞ്ചായത്തിൽ എന്ന് മാത്രമല്ല മറ്റെല്ലാ ജില്ലയിൽ നിന്നും ഒരു ഫോൺകോൾ വന്നു കഴിഞ്ഞാൽ സ്വന്തം വാഹനം ഉപയോഗിച്ചുകൊണ്ട് യഥാസ്ഥാനത്തേക്ക് എത്തുകയാണ് പതിവ്. ഓണത്തോടനുബന്ധിച്ചായിരുന്നു ചടങ്ങുകൾ സംഘടിപ്പിച്ചത്.
Don't Miss
© all rights reserved and made with by pkv24live