ഒളവണ്ണ :
തെരുവുനായ ആക്രമണം യൂത്ത് കോൺഗ്രസ്സ് പരാതി നൽകി.
ഒളവണ്ണയിൽ തെരുവുനായ്ക്കളുടെ രൂക്ഷമായ ആക്രമണം നടന്നിട്ടും ബന്ധപ്പെട്ട അധികാരികൾ യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. പള്ളിപ്പുറം മേഖലയിലും ബോട്ടാണിക്കൽ മേഖലയിലും കൂടി ഒമ്പത് പേരാണ് തെരുവുനായ് ആക്രമണത്തിനിരയായത്.
തെരുവു നായ്ക്കളുടെ വന്ധ്യകരണം നടത്തുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തുക. തെരുവുനായ്ക്കളുടെ ആക്രമണത്തിന് ഇരയായവർക്ക് നഷ്ടപരിഹാര തുക വേഗത്തിൽ അനുവദിക്കുക എന്നാവശ്യപ്പെട്ടുകൊണ്ട് ഒളവണ്ണ യൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകി. ഒളവണ്ണ മണ്ഡലം പ്രസിഡന്റ് രാഗേഷ് ഒളവണ്ണ ഭാരവാഹികളായ എ. മനീഷ്, കെ.ടി സുബീഷ്, കെ. അഖിൽദാസ് ,എം രാകേഷ് , റാഷിദ് എന്നിവർ നേരിട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകുകയും വേണ്ട നടപടികൾ സ്വീകരിക്കാമെന്നുള്ള ഉറപ്പ് പഞ്ചായത്ത് സെക്രട്ടറി നൽകുകയും ചെയ്തു.....