അടുവാട് സ്‌കൂളിന് സമീപം അപകട ഭീഷിണിയുള്ള ഹബ്ബിന് അപകട മുന്നറിയിപ്പ് നൽകി സിഗ്നൽ വരച്ച് ഹർത്താൽ ദിനത്തിൽ മാതൃക പ്രവർത്തനം നടത്തി അടുവാടിലെ കുടുംബശ്രീ അംഗങ്ങൾ...
ഒമ്പതാം വാർഡ് കുടുംബശ്രീ ADS അംഗങ്ങൾ ആണ് വാർഡ് മെമ്പർ പ്രസന്നകുമാരിയുടെ നേത്യത്വത്തിൽ വരമ്പിന് പെയിന്റ് അടിച്ച് അപകട ദീക്ഷിണി ഒഴിവാക്കിയത്.
റോഡിലെ ഹബ്ബ് കാണാത്തതിനെ തുടർന്ന് മുൻ വർഷങ്ങളിൽ ഇരുചക്രവാഹന ത്തിൽ നിന്ന് തെറിച്ച് വീണ് കൊടുവള്ളി സ്വദേശിനിയും, ചാത്തമംഗലം സ്വദേശിനിയും മരണപ്പെട്ടിരുന്നു.റോഡിൽ ഹബ്ബ് ഉള്ളതായ മുന്നറിയിപ്പ് ബോർഡുകൾ ഇല്ലാത്തതിനെ തുടർന്ന് ദിവസവും വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരുന്നു.. അടുവാട് സ്കൂൾ വിദ്യാർത്ഥികളുടെ സുരക്ഷക്കാണ് വരമ്പ് സ്ഥാപിച്ചതെങ്കിലും സിഗ്നൽ സ്ഥാപിക്കാത്തത് ' ഏറെ അപകടഭീക്ഷിണി ഉയർത്തിയിരുന്നു.