എൻഎസ്എസ് വിദ്യാർത്ഥികൾക്കായി മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു
കോഴിക്കോട്
ഹിമായത്തുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്കൂളിലെ എൻഎസ്എസ് വിദ്യാർത്ഥികൾക്കായി സ്പെഷ്യൽ മോട്ടിവേഷൻ ക്ലാസ്സ് സംഘടിപ്പിച്ചു.
പുതുതായി ഈ വർഷം പ്ലസ് വൺ അഡ്മിഷൻ ലഭിച്ച വിദ്യാർത്ഥികളിൽ നിന്ന് എൻ എസ് എസ് വളണ്ടിയർ ആവുന്നതിനു വേണ്ടി നൂറ്റി ഇരുപത്തി അഞ്ചോളം അപേക്ഷകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ അതിൽ നിന്നും അൻപതോളം വിദ്യാർഥികളെയാണ് ഇതിലേക്കായി തെരഞ്ഞെടുക്കപ്പെടുന്നത്. രണ്ട് ബാച്ചുകളായി തരംതിരിച്ചുകൊണ്ട് എൻഎസ്എസ് വളണ്ടിയർ ആവുന്നതിനുവേണ്ടി പ്രത്യേകം പരിശീലനം നൽകി പോരുന്നത്. ഇതിൻറെ ഭാഗമായാണ് ഇന്ന് സ്കൂളിലെ പരിസര ശുചീകരണത്തിനായി വിദ്യാർത്ഥികൾ എത്തിയിട്ടുള്ളത്. എൻഎസ്എസ് വളണ്ടിയർ ആയി തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികൾക്ക് വേണ്ടി സ്പെഷ്യൽ മോട്ടിവേഷൻ ക്ലാസ് ആണ് ഇന്ന് നടന്നത്.
സ്കൂൾ എൻഎസ്എസ് പ്രോഗ്രാം ഓഫീസർ എസ് സർഷാറലി യായിരുന്നു ക്ലാസ് എടുത്ത് സംസാരിച്ചത്.