പി.എഫ് പെൻഷനേഴ്സ് അസോസിയേഷൻ അനുസ്മരണം നടത്തി.
മാവൂർ:
പ്രൊവിഡൻറ് ഫണ്ട് പെൻഷനേഴ്സ് അസോസിയേഷൻ സ്ഥാപക പ്രസിഡൻ്റ് കെ. പവിത്രനെയും സംസ്ഥാന ട്രഷറർ വി.കെ. ചന്ദ്രനെയും മാവൂർ യൂനിറ്റ് അനുസ്മരിച്ചു. മാവൂർ എസ്.ടി.യു ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. കെ.ജി. പങ്കജാക്ഷൻ മുഖ്യപ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡൻ്റ് ചിറ്റടി അഹമ്മദ് കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻ്റ് ടി.പി. ഉണ്ണിക്കുട്ടി. സംസ്ഥാന ജന. സെക്രട്ടറി എം. ധർമ്മജൻ, ജില്ല പ്രസിഡൻ്റ് കാനങ്ങോട്ട് ഹരിദാസൻ, ജില്ല ജന. സെക്രട്ടറി പി.എം. രാജൻ ബാബു, പി. ചന്ദ്രൻ, കെ.സി. രവീന്ദ്രൻ, വി. ജേക്കബ് എന്നിവർ സംസാരിച്ചു.