Peruvayal News

Peruvayal News

മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

മാവൂരിൽ ഗ്രാസിം ഫാക്ടറിക്ക് സമീപം  മൂന്നു വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.

മാവൂർ എളമരം റോഡിൽ ഗ്രാസിം  കമ്പനിയുടെ ഗേറ്റിനടുത്തുള്ള വളവിൽ വച്ചാണ് അപകടം നടന്നത്. 
പിക്കപ്പ് ലോറിയും , ഫോർച്യൂണറും ഓട്ടോറിക്ഷയും തമ്മിലിടിച്ചാണ് അപകടം. ഇന്ന് രാവിലെ ആറരയോടെയാണ് സംഭവം.
ഓട്ടോയിൽ സഞ്ചരിച്ച ചെറുവാടി സ്വദേശിയായ യുവതിക്ക് നിസ്സാര പരിക്കേറ്റു.
ഫോർച്യൂണറും ഓട്ടോയും മാവൂർ ഭാഗത്തേക്കും
പിക്കപ്പ് ലോറി എതിർ ദിശയിലും ആണ് സഞ്ചരിച്ചിരുന്നത്.
Don't Miss
© all rights reserved and made with by pkv24live