മാവുർ:
തെരുവുനായ് ആക്രമിച്ചതിനെതുടർന്ന് ബൈക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്ക്. ചെറുപ്പ ചെട്ടിക്കടവ് ചെറുകടവത്ത് ഷബീർ കോയസ്സൻ (26), വട്ടക്കണ്ടി അഭിലേഷ് (26) എന്നിവക്കാണ് പരിക്കേറ്റത്. ബുധനാഴ്ച രാത്രി 10ഓടെ മാവൂർ-കോഴിക്കോട് റോഡിൽ കൽപ്പള്ളിയിൽ കാര്യാട്ട് വളവിലാണ് സംഭവം.