വ്യാപാരി മിത്ര പദ്ധതി ഉദ്ഘാടനം ചെയ്തു.
കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി അംഗങ്ങൾക്ക് പരസ്പര സഹായജീവകാരുണ്യ മെൽഫെയർ ട്രസ്റ്റിന്റെ നേതൃത്വത്തിൽ വ്യാപാരികൾക്കുവേണ്ടി നടപ്പാക്കുന്ന വ്യാപാരി മിത്ര പദ്ധതിയും , കൺവെൻഷനും ,സമതി പാറ - കോട്ടായിത്താഴം യൂനിറ്റ് തല ഉദ്ഘാടനം സമിതി പെരുവയൽ മേഖലാ പ്രസിഡണ്ട് വി.കെ.ജയൻ നിർവഹിച്ചു . യൂനിറ്റ് പ്രസിഡണ്ട് ഹസ്സൻ .പി യുടെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷനിൽ സമിതി പെരുവയൽ മേഖലാ സെക്രട്ടറി മുരളീധരൻ മംഗലോളി വ്യാപാരിമിത്ര പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു.
മേഖലാ ജോയിൻ സെക്രട്ടറി കെ. ഹമീദ് ആശംസാ പ്രസംഗം നടത്തി. യൂനിറ്റ് സെക്രട്ടറി ഗോപാലൻ .പി.പി. സ്വാഗതവും, ട്രഷറർ ഗംഗാധരൻ പി.കട്ടക്കളം നന്ദിയും പറഞ്ഞു.