പെരുമണ്ണ: പെരുമണ്ണ നൂറുൽ ഹുദാ ഹയർ സെക്കന്ററി മദ്രസ മീലാദ് ജൽസയോട് അനുബന്ധിച്ചു പൂർവ വിദ്യാർത്ഥി സംഗമം നടത്തി.കഴിഞ്ഞ കാലങ്ങളിൽ മദ്രസയിൽ പഠിച്ചിറങ്ങിയ 100 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്തു. CK റാഷിദ് ബുഹാരി ഇരിങ്ങണ്ണൂർ വിഷയാവതരണം നടത്തി. V അബ്ദുറഹ്മാൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ച പരുപാടിയിൽ മദ്രസ ജന: സെക്രട്ടറി മുനീർ പന്തലിങ്ങൽ അധ്യക്ഷനായി.