പെരുവയൽ ടൗൺ മുസ്ലിം ലീഗ് കുടുംബ സംഗമം നടത്തി
പെരുവയൽ :
പെരുവയൽ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സമ്പൂർണ കുടുംബ സംഗമം നടത്തി. മുൻ പി എസ് സി മെമ്പർ ടി ടി ഇസ്മായിൽ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ കെ മൂസ മൗലവി അധ്യക്ഷത വഹിച്ചു.അസ്‌ക്കർ ഫറോഖ്, ത്വയ്യിബ് ഒമാനൂർ, കെ ജാഫർ സാദിഖ് തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.കുടുംബ സംഗമത്തിൽ പഴയ കാല മുസ്ലിം ലീഗ് പ്രവർത്തകരെ ആദരിച്ചു.ടി പി ആലികുട്ടി ഹാജി,എൻ ടി ഹംസ,എ പി സുലൈമാൻ,പി കെ മുഹമ്മദ്,അൻസാർ പെരുവയൽ, ടി കെ സലീം, സാബിത്ത് പെരുവയൽ, അനീസ് അരീക്കൽ എന്നിവർ സംസാരിച്ചു. ഉനൈസ് അരീക്കൽ സ്വാഗതവും ഷമീർ പി കെ നന്ദിയും പറഞ്ഞു