പാറക്കുളം യുവജന വായനശാല യുടെ നേതൃത്വത്തിൽ ഉത്രാട ദിവസമായ ബുധനാഴച ഓണാഘോഷം സംഘടിപ്പിച്ചു. വായനശാല പരിധിയിൽ വാദ്യഘോഷങ്ങളുടെ അകമ്പടിയിൽ വർണ്ണശബളമായ ഘോഷയാത്ര നടന്നു. വിവിധ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പെരുമണ്ണ പഞ്ചായത്ത് പതിനേഴാം വാർഡ് അംഗം ദീപക് ഇളമന ഉദ്ഘാടനം ചെയ്തു. പ്രഗൽഭ് വി പി , സജീവൻ ടി, പത്മൻ പന്തീരാങ്കാവ് , കാവ്യ കെ പി അലീഡ കെ തുടങ്ങിയവർ നേതൃത്വം നൽകി.