ഫാറൂഖ് കോളേജും മഹ്‌ളറ ആർട്സ് കോളേജും ധാരണ പാത്രത്തിൽ ഒപ്പു വെച്ചു
ഇന്ത്യയിലെ ഉന്നത കലാലയമായ ഫാറൂഖ് കോളജും കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേറ്റഡ് സ്ഥാപനമായ മഹ്‌ളറ ആർട്സ് കോളേജും ധാരണ പാത്രത്തിൽ ഒപ്പു വെച്ചു . അക്കാഡമിക് നിലവാരം ഉയർത്തുന്നതിന് ഫാറൂഖ് കോളേജ് നേതൃത്വം , സംയുക്ത സെമിനാറുകൾ , പഠന ഗവേഷണങ്ങൾ , മഹ്‌ളറ വിദ്യാർഥിനികൾക്ക് ഫാറൂഖ് കോളേജ് അധ്യാപകരുടെ പ്രത്യക പരിശീലന ക്ലാസുകൾ ,നാക് പ്രവർത്തനങ്ങളിൽ സഹകരണം , അധ്യാപക കൈമാറ്റം എന്നീ കാര്യങ്ങളിൽ ആണ് ധാരണയായത് . കാലിക്കറ്റ് അഫിലിയേറ്റഡ് സ്ഥാപനമായ മഹ്‌ളറ ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ഉന്നത നിലവാരം ലക്‌ഷ്യം വെച്ചു കൊണ്ടാണ് ധാരണയുണ്ടാക്കിയത് . മഹ്‌ളറ വിദ്യാർഥിനികൾക്ക് ഇതിലൂടെ വലിയ പ്രചോദനം ലഭിക്കുമെന്ന് പ്രിൻസിപ്പൽ അഭിപ്രായപ്പെട്ടു . ചടങ്ങിൽ ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ: കെ.എം നസീർ , ഫാറൂഖ് കോളേജ് അസ്സോസിയേറ്റ് എൻ. സി.സി ഓഫിസർ ക്യാപ്റ്റൻ ഡോ :അബ്ദുൽ അസീസ് , മഹ്‌ളറ കോളേജ് മാനേജ്‌മന്റ് മെമ്പർ പി.ടി.സി മുഹമ്മദ് അലി മാസ്റ്റർ , മഹ്‌ളറ കോളേജ് പ്രിൻസിപ്പൽ ഓ. മുഹമ്മദ് സ്വാലിഹ് , വൈസ് പ്രിൻസിപ്പൽ ജംഷീർ .കെ തുടങ്ങിയവർ സംബന്ധിച്ചു