ഇളം മനസ്സുകൾക്ക് ആവേശമായി ബാല കേരളം.
മാവൂർ:
ബാലകേരളം യൂണിറ്റ്
മാവൂർ ടൗണിൽ സംഘടിപ്പിച്ച വൈവിധ്യമാർന്ന പരിപാടികൾ ഇളം മനസ്സുകൾക്ക് ആവേശം പകർന്നു. മാവൂർ ദീദ ടാക്കീസിന് എതിർവശത്ത് നടത്തിയ കായിക മത്സര പരിപാടികൾ ആണ് കുരുന്നുകൾ ആവേശത്തോടെ ഏറ്റെടുത്തത്.
ഗ്രാമപഞ്ചായത്ത് അംഗം ടി ഉമ്മർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
.എം.എസ്.എഫ്
യൂണിറ്റ് പ്രസിഡണ്ട് ഇഹ്ജാസ് അലി അധ്യക്ഷത വഹിച്ചു.
മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി സി.ടി ഷരീഫ്, എംഎസ്എഫ് പഞ്ചായത്ത് സെക്രട്ടറി അമൽ മുഴപാലം, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് തേനുങ്ങൽ അഹമ്മദ് കുട്ടി,യൂത്ത് ലീഗ് സെക്രട്ടറി മുനീർ, എംഎസ്എഫ് പഞ്ചായത്ത് പ്രസിഡണ്ട് ഹാഷിർ അലി,
മുൻ ഗ്രാമപഞ്ചായത്തഗം സുബൈദ കണ്ണാറ, യൂത്ത് ലീഗ് പ്രസിഡണ്ട് ഷമീർ എഴുനിലം, സെക്രട്ടറി സമദ്,എംഎസ്എഫ് സെക്രട്ടറി ശിഹാബ് , ട്രഷറർ നിഹാദ് പുലപ്പാടി എന്നിവർ സംസാരിച്ചു.
അദ്നാൻ അലി, ആത്തിഫ്, ഹാഷിം, വിഷ്ണു, സഫീർ, റിഷാദ്, റഈസ്, ദിൽഷാദ്, അക്മൽ, ആദിൽ, അലീഫ്, റഷീദ്, ആംനാസ്, ഫജർ എന്നിവർ മത്സര പരിപാടികൾ നിയന്ത്രിച്ചു.