ഓണം ഒത്തുചേരൽ
വയോജനവേദി
കെ.പി.ഗോവിന്ദൻ കുട്ടി സ്മാരക വായനശാല ചെറുകുളത്തൂർ
വയോജനവേദിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണക്കാലത്തെ ഒത്തുചേരൽ പരിപാടി കവിയും, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗവും ആയ രാജീവ് പെരുമൺ പുറ ഉദ്ഘാടനം ചെയ്തു. ആശംസകൾ അർപ്പിച്ച് കെ.കേളുക്കുട്ടി മാസ്റ്റർ, ലൈബ്രറി കൗൺസിൽ പെരുവയൽ പഞ്ചായത്ത് നേതൃസമിതി കൺവീനർ എം.ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.തുടർന്ന് സന്ധ്യ, അമ്മിണി ടീച്ചർ, നക്ഷത്ര ,അശോക് കുമാർ .എം .പി, ശ്രീദേവി വൈത്തല സാന്ദ്ര വൈത്തല, ഓ.കെ ചന്ദ്രൻ, നാരായണൻ കുന മണ്ണിൽ, ടി.കെ.സുരേന്ദ്രൻ, കൃഷ്ണൻകുട്ടി നായർ കളത്തിങ്ങൽ എന്നിവർ കലാപരിപാടികൾ അവതരിപ്പിച്ചു. വയോജനവേദി വൈസ് പ്രസിഡണ്ട് ടി.പി.രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി വി.കെ.ബാലൻ മാസ്റ്റർ സ്വാഗതവും, ട്രഷറർ എം.പി.വിജയ വേണുഗോപാൽ നന്ദിയും പറഞ്ഞു.